Wednesday, March 18, 2015

Mumbai - Deepak -- ശിഷ്യൻ ഏകലവ്യൻ




--------------------------------------- 150317 -----

അങ്ങയുടെ പ്രഭാഷണങ്ങൾ കേട്ട് ഉണ്ടാക്കിയ നോട്ട്സ് ആണ് ഇത്

അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാൻജന ശലാഖയാ
ചക്ഷുരുൻമീലിതം യെന: തസ്മൈ ശ്രീ ഗുരവേ നമ : 
പ്രകാശിപ്പിക്കുക = ശരിയായ ബോധം ഉണ്ടാക്കുക

ഉദ്ധരേദ്  അത്മനാത്മാനം
നത്മാനം അവസായതേത്
അത്മൈവ ഹി  ആത്മനോബന്ധുർ
ആത്മൈവ രിപുർ ആത്മന:

അണോരണീയാൻ മഹാതോമാഹീയാൻ
അത്മാഗുഹായാം നിഹിതോസ്യ ജന്തു:

മഹാവാക്യങ്ങൾ
ഋഗ്വേദം : പ്രജ്ഞാനം ബ്രഹ്മ :
യജുർവേദം : അഹം ബ്രഹ്മാസ്മി:
സാമവേദം :  തത്ത്വമസി
അഥർവവേദംഅയം ആത്മാ ബ്രഹ്മ :


മാതൃ ദേവോ ഭവ :
പിതൃ ദേവോ ഭവ :
അതിഥി ദേവോ ഭവ :
ആചാര്യ ദേവോ ഭവ :

ലോകാ സമസ്താ സുഖിനോ ഭവന്തു :
സർവ്വേ  ഭവന്തു സുഖിന :
സർവ്വേ  സന്തു നിരാമയ :
സർവ്വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാത് ഭവേത്
സഹനാവവതു സഹനൗഭുനത്തു 
സഹവീര്യം കരവാവഹേയ്
തേജസ്വിനാവതീതമസ്തു:

ആനോഭദ്രാഘ്രതവോയന്തു വിശ്വത:-- let noble thoughts come towords us from all over the world ....!

Our body has 5 layers--- അന്നമയകോശംമനോമയകോശംപ്രാണമയകോശം,വിഖ്യാനമയകോശംആനന്ദമയകോശം 

നിമിഷം ജ്വലിതം ശ്രേയം
നതു ധൂമയിതും ചിരം
Don't live like a smoke, Live like a Fire

show your presents there for
 your absents will be felt

കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കര മൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കര ദർശനം

യമംനിയമംആസനംപ്രാണയാമംപ്രത്യാഹാരംധാരണധ്യാനംസമാധി.

ശരീര മനസോ യോഗ
പരസ്പരമനുവ്രജേത് 
ആധാര അധേയഭാവേന
തപ്താജ്യ ഘടയോരിവ
The body and the mind are related
When mind is good then body will become good

Live In Full Enjoyment
Learn In Full Enjoyment

ആചാര്യാത് പാദമാദത്തെ
പാദം ശിഷ്യസ്വമേധയാ 
പാദംസ ബ്രഹ്മചാരിഭ്യ
പാദം കാലക്രമേണച

ഏനകേന പ്രകാരേണ
യസ്യ കസ്യാ ഭി ദേഹിനഹ :
സന്തോഷം ജനയത് പ്രാജ്ഞ
തദൈവം  ഈശ്വര പൂജനം
To change anyones life is the goal of my life is the iswara pooja

Education is man making

യോജനാനാം സഹസ്രേ ദ്വേ ശതേ ദ്വേജ യൊജനേ ദ്വേ
ഏകേന നിമിഷാർദ്ധേന ക്രമ മാന നമസ്തുതേ

Velocity of the light
1 yojana = 12.11 KM
സഹസ്രേ ദ്വേ ശതേ ദ്വേജ ദ്വേ = 1000X2 + 100X2 + 2 = 2202 = 2202X12.11= 26666.22 KM
1 നിമിഷാർദ്ധേന = 0.28 Sec / 2 = 0.14 Sec
Velocity of light = 26666.22 Km / 0.14 Sec = 190473 / sec
Velocity of light in Vaccum = 299792.458 Km /sec difference is nearly 1lakh Km/sec
Velocity of light in LIGHT =  225563.010 km/Secdifference is nearly 35000km/sec

Attom
ജലാന്തര ഗതേ ഭാനോ യത് സൂക്ഷ്മം ദൃശ്യതേ രജഹ:
തശ്യത് തൃംശ ത്തമോ ഭാഗഹ: പരമാണു  ദജിസ്മൃതഹ:
ജ്ഞാനീനാം ദൃഷ്ടി ഗോചരഹ :
തൃംശ ത്തമോ ഭാഗഹ: = 1/30

ഓം കൃതോ സ്മര :
കൃതം സ്മരാമി :


ഓം ശ്രീ ഗുരവേ നമ :
പ്രിയപ്പെട്ട സർ,
                               ഞാൻ മറ്റാരും കാണാതെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ കത്തെഴുതുന്നത്, എൻറെ ജീവിതത്തിൽ ഇത്രയും മനസ്സിൽ തട്ടിയ ഒരു പ്രോത്സാഹനം എനിക്ക് കിട്ടിയിട്ടില്ല.........സത്യം.....!

ഈ software ൽ ശരിക്കും കളിമണ്ണിൽ ശിൽപ്പം ഉണ്ടാക്കുന്നതുപോലെ തന്നെ ശിൽപ്പങ്ങൾ ഉണ്ടാക്കാം. technicality യേ ക്കാൾ ഇവിടെ പ്രധാനം കലയ്ക്കാണ്. ഞാൻ എൻറെ angel of grief ഉണ്ടാക്കുന്ന മൂവി അങ്ങേക്ക് അയയ്ക്കാം അപ്പോൾ ഒരു ഏകദേശ ധാരണ കിട്ടും. ഇത് ഞാൻ സ്വയം പഠിച്ചെടുത്തതാണ് എൻറെ ഗുരു ഇവിടെ ഇന്റർനെറ്റും. Maya ക്ക് ഇവിടെ കുറെ പ്രതിബന്ധങ്ങൾ ഉണ്ട് അതെല്ലാം ഈ software ഉപയോഗിച്ച് ഞാൻ മാറി കടന്നു. 8 കൊല്ലമായി ഞാൻ ഇത് പഠിക്കുന്നു ഇപ്പോഴും മുഴുവൻ ആയില്ല. എന്ന് വച്ച് ഇതൊരു ബുദ്ധിമുട്ടുള്ള  ഒരു  software അല്ല. പ്രാക്ടീസ് ആണ് മുഖ്യം.

 ഇത് എൻറെ facebook 3D Album ആണ് ദയവുചെയ്ത് കാണാനുള്ള കനിവ് ഉണ്ടാകണം.
https://www.facebook.com/profile.php?id=576752163&sk=photos&collection_token=576752163%3A2305272732%3A69&set=a.452862682163.223126.576752163&type=3

വളരെ കുറച്ചു പേർ ഒഴികെ മറ്റാരും കാണാത്ത പറയാത്ത എന്നിലെ മരണാസന്നനായ കവിക്ക് ഇറ്റിച്ച് തന്ന മൃത സഞ്ജീവനിയാണ് അങ്ങയുടെ വാക്കുകൾ. അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല......അങ്ങയെ സാഷ്ടാംഗം പ്രണമിക്കുന്നു . 

                                                                                                                                    ദീപക് പീ ജി

--------------------------------------- 150313 -----


ഓം ശ്രീ ഗുരവേ നമ :
Dear Sir,
        Have you aware of Physicist Thomas Campbell's (Author of "My Big Toe" (MBT) trilogy) - "Quantum double slit experiment"?. which is a Scientific study shows Meditators collapsing Quantum systems at a distance. In this experiment, a double-slit optical system was used to test the possible role of consciousness  in the collapse of the quantum wave-function. This is the web address- http://www.collective-evolution.com/2014/05/01/scientific-study-shows-meditators-collapsing-quantum-systems-at-a-distance/
and youtube video
Theory- https://www.youtube.com/watch?v=LW6Mq352f0E
Explanation- https://www.youtube.com/watch?v=DfPeprQ7oGc#t=18

                           My question is there is any chance to prove with this method of science, our Chakras, Auras
(Our body layers--- അന്നമയകോശംമനോമയകോശംപ്രാണമയകോശം,വിഖ്യാനമയകോശംആനന്ദമയകോശം) and all ?  I don't know the scientific aspect of this experiment. 
                                               But about Eugene P. Wigner (the Nobel prize winner), "It will remain remarkable, in whatever way our feature concept may develop, that the very study of the external world led to - the scientific conclusion that the content of consciousness is the ultimate universal reality".
               Is There is Any hope for Proving Indian Spirituality ? Please Explain.
                                                Deepak P.G.







--------------------------------------- 150309 -----

ഓം ശ്രീ ഗുരവേ നമ :
Dear sir,
             I am just saw your new speech(150225 KCU Ksrgd). I am thrilled about our Nation. Your words are like arrows through our hearts and bring there Respect for our Nation.

Deepak P.G.





--------------------------------------- 150308 -----

ഓം ശ്രീ ഗുരവേ നമ :

പ്രിയപ്പെട്ട സർ,

                                 ഭാരതീയ തന്ത്ര ശാസ്ത്ര പ്രകാരം നമ്മുടെ ലോകം നാംതന്നെയാണ്  സൃഷ്ടിക്കുന്നത്. എന്റെ സംശയം, മറ്റൊരാളുടെ ഭാവനക്ക്(അത് അയാളുടെ മനസ്സിലാണ്, പുറത്തേക്ക് പ്രകടമല്ല) നമ്മുടെ ലോകത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമോ. അനുഗ്രഹങ്ങൾ അത്തരത്തിൽ ഉള്ളവയാണല്ലോ. അത് പ്രവത്തിക്കുന്നുണ്ട് എന്നതിൽ എനിക്ക് സംശയം ഒന്നുമില്ല. അപ്പോൾ അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
                                                   പക്ഷെ, ക്രിസ്ത്യൻ മത പ്രകാരം നമുക്ക് വേണ്ടി മറ്റൊരാളാണ് പ്രാത്ഥിക്കുന്നത്. അത് ഫലിക്കുമോ? അപ്പോൾ അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് ?           

അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാൻജന ശലാഖയാ
ചക്ഷുരുൻമീലിതം യെന: തസ്മൈ ശ്രീ ഗുരവേ നമ :                                                                                                             ദീപക് പീ ജി


ഓം ശ്രീ ഗുരവേ നമ :

പ്രിയപ്പെട്ട സർ,
   Youtube ലെ അങ്ങയുടെ പുതിയ പ്രഭാഷണം കേട്ടു (ത്രിച്ചംബരം), എത്ര ലളിതമായാണ് അങ്ങ് യമ നിയമങ്ങളെക്കുറിച്ച് പറഞ്ഞത്, ഇത്ര ലളിതമായി പറഞ്ഞുതരണമെങ്കിൽ അത് ജീവിതത്തിൽ പ്രവർത്തിച്ചു നോക്കിയാൽ മാത്രമേ കഴിയൂ.                                             അതിൽ അങ്ങുദ്ധരിച്ച സംസ്കൃത ശ്ലോകങ്ങൾ ആണിവ, ഇവ ഞാൻ കേട്ടെഴുതിയതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ദയവായി തിരുത്തി തരണേ. കാരണം സംസ്കൃതത്തിൽ എൻറെ അറിവ് പൂജ്യമാണ്. പിന്നെ വീഡിയോയിലെ ശബ്ദം വ്യക്തമാകാതെ രണ്ടു സ്ഥലത്ത് വിട്ടു പോയിട്ടുമുണ്ട്.
  
അനന്തശാസ്ത്രം ബഹു വേരിതവ്യം
അല്പ്പശ്ച്ച കാലേ ബഹുവശ്ച്ച വിഘ്നോ

സുകരഞ്ജ ഭവേത് കാര്യം ഭവതോ നാന്യത ക്വചിത്
മിതം ഭുക്ത്വാ ശതം ജേത്ത്വാ പരശതം ചരേത് വാമഭാഗേ ശയസ്യ------

തക്ഷാൽ അനുഭവേത് പ്രിഷ്ടോ ന ശ്രുതോ ന ഗുരു ദർശിത:
യാത്യതാ ജഗതി ശ്രേഷ്ഠ തത്യത്തെ-----------ലോകസ്ത അനുവർതതെ

                             പിന്നെ ഞാൻ ചോദിച്ചതിൽ അനുഗ്രഹങ്ങളെക്കുറിച്ചുള്ള സംശയം ഇപ്പോഴും ബാക്കിയാണ്. രണ്ടു തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു അവ (പ്രാർഥനയും, അനുഗ്രഹവും) പക്ഷെ രണ്ടും നമുക്ക് വേണ്ടി ചെയ്യുന്നത് നമ്മളല്ല, നമ്മൾ അത് അറിയുന്നു പോലുമില്ല അപ്പോൾ അവ ഫലിക്കുമോ? പക്ഷെ എങ്ങിനെ? എന്നായിരുന്നു എൻറെ ചോദ്യം. എൻറെ logic ന് അപ്പുറമാണ് അവ എന്നുള്ളതുകൊണ്ടാണ് ഞാൻ അങ്ങയെ ബുദ്ധിമുട്ടിക്കുന്നത്‌. മനസ്സിലാകുന്നത്‌ വരെ ചോദ്യങ്ങൾ ചോദിക്കുക എന്നതാണല്ലോ ഒരു ശിഷ്യൻ ചെയ്യേണ്ടത്.


--------------------------------------- 150304 -----

ഓം ശ്രീ ഗുരവേ നമ :

ഞാൻ ധന്യനായി സർ, 

                                              എൻറെ  ഇത്രയും നാളത്തെ  ജഗദീശ്വരനോടുള്ള ശക്തമായ പ്രാർത്ഥന, എൻറെ ധർമ്മത്തെയും എൻറെ  കർമ്മത്തെയും എനിക്ക് വെളിവാക്കിത്തരണേ, എന്നായിരുന്നു. ഇപ്പോൾ എനിക്ക് എൻറെ കർമ്മ മണ്ഡലത്തെക്കുറിച്ച് അൽപ്പം വ്യക്തത കൈവന്നിട്ടുണ്ട്. ഗുരു ശ്രീ ജി.ബാലകൃഷ്ണൻ നായർ പറയുന്നതുപോലെ എല്ലാം ഈശ്വര നിശ്ചയം. ഈ ഭാരതത്തിൽ, ഗുരുക്കൻമാരുടെ വാക്കുകൾ ഈശ്വരന്റെ വാക്കുകളായെടുത്ത് ധർമ്മ സംസ്ഥാപനത്തിനായി പ്രവത്തിച്ചിരുന്ന ശിഷ്യൻമാരുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിന് ഇപ്പോഴത്തെ എന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അങ്ങ്. 
                                                                                          ഇന്ന് ഗുരുക്കൻമാരെക്കാളും, അതനുസരിച്ചു പ്രവർത്തിക്കുന്ന ശിഷ്യൻമാരെയാണ് ഈ ഭാരതത്തിന്‌ ആവശ്യം. അതുകൊണ്ട് എൻറെ കർമ്മ മണ്ഡലത്തിൽ നിന്നു കൊണ്ട് ധർമ്മ സംസ്ഥാപനത്തിനായി പ്രവർത്തിക്കാനുള്ള ഊർജ്ജം എനിക്ക് പ്രദാനം ചെയ്യണേ എന്നഭ്യർഥിക്കുന്നു. 

അപേക്ഷ:  എൻറെ വ്യക്തിത്ത്വം ( എന്റെ രൂപം, പ്രായം, പേര്, ജോലി ) എനിക്ക് കിട്ടാനുള്ള ജ്ഞാനത്തിനു തടസ്സമാകാതിരിക്കാനാണ് ഞാൻ ശിഷ്യൻ ഏകലവ്യൻ എന്ന പേര് സ്വീകരിച്ചത്. ഞാൻ എന്ന വ്യക്തിയേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത് എൻറെ ഉള്ളിലെ ആത്മാവിനായതുകൊണ്ട്( അതിനു ഏതു രൂപവും സ്വീകരിക്കാം) അങ്ങ് ദയവു ചെയ്തു പൊറുക്കണേ. എനിക്ക് ലഭിക്കുന്ന ജ്ഞാനത്തിൽ എനിക്കുണ്ടാവുന്ന സംശയങ്ങൾ ഞാൻ അങ്ങയെ അറിയിച്ചു കൊണ്ടിരിക്കും. അതിന്റെ മറുപടി ഞാൻ അങ്ങയെ നേരിൽ കാണുമ്പോൾ (I am very much excited to waiting for that moment ) തന്നാൽ മതി. ഈ എഴുത്തുകൾ എനിക്ക് നോട്ട് ആയി ഉപയോഗിക്കാമല്ലോ ( അങ്ങയേ കാണുമ്പോൾ, ചോദിക്കാനുള്ളത് എല്ലാം മറന്നു പോകാനാണ് സാധ്യത എന്നുള്ളത് കൊണ്ട്).  അങ്ങയെ സാഷ്ടാംഗം പ്രണമിക്കുന്നു.

അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാൻജന ശലാഖയാ 
ചക്ഷുരുൻമീലിതം യെന: തസ്മൈ ശ്രീ ഗുരവേ നമ :

                                                                                                                                                                                                                                              ദീപക് പി ജി

--------------------------------------- 150303 -----


ഓം ശ്രീ ഗുരവേ നമ :

അസ്ഥിത്വം മറച്ചു വച്ചതിൽ എന്നോട് ദയവു ചെയ്തു ക്ഷമിക്കണേ. അങ്ങയുടെ കത്തു ലഭിച്ച സന്തോഷത്തിൽ കരഞ്ഞു കൊണ്ടാണ് ഈ കത്തെഴുതുന്നത്(അങ്ങേക്ക് തമാശയായി തോന്നാം പക്ഷെ അതാണ്‌ സത്യം). പല കാര്യങ്ങൾ കൊണ്ടാണ് ഞാൻ കരഞ്ഞത്.
                 എനിക്ക് എന്നെ നന്നായി അറിയാവുന്നത് കൊണ്ട്, അങ്ങയേപ്പോലെ അപ്രാപ്യൻ ആയ ഒരാളെ അറിയാൻ കഴിഞ്ഞ സന്തോഷം, അങ്ങ് പറയുന്ന വാക്ക് പാലിക്കുന്ന ഒരാളാണെന്നുള്ള എൻറെ വിശ്വാസം സത്യമായതിലുള്ള സന്തോഷം, എനിക്ക് ഭാവിയിൽ ആത്മീയതയിൽ ഒരൽപ്പമെങ്കിലും ഉയർച്ച ഉണ്ടാകുമെന്ന എൻറെ വിശ്വാസം,  ശക്തി പ്രാപിച്ചതിൽ നിന്നുണ്ടാകുന്ന സന്തോഷം.
               അങ്ങ് പറയുന്ന ഓരോ വാക്കും സത്യമാകണമെന്ന് അങ്ങ് ആഗ്രഹിക്കുന്നത്(അങ്ങേക്ക് നിർബന്ധമുള്ളത്) പോലെ. ഞാൻ പറയുന്ന ഓരോ വാക്കും സത്യമാണെന്ന് ദയവു ചെയ്തു വിശ്വസിക്കണേ. അങ്ങ് ഇത് വിശ്വസിച്ചില്ലെങ്കിൽ എനിക്കാണ് ഏറ്റവും വലിയ നഷ്ടം ഉണ്ടാവുക.

             എൻറെ പേര് ദീപക് പി ജി , വയസ്സ് 35 വിവാഹിതനല്ല. തൃശ്ശൂർ ആണ് വീട്, ഇപ്പോൾ മുംബൈയിൽ ആണ് ജീവിക്കുന്നത്. ഞാൻ ഒരു കമ്പ്യൂട്ടർ Visual Effects Artist ആണ്.  എൻറെ Specialization 3D (maya, zbrush) യിൽ ആണ്. എൻറെ Academic Qualification, 10 ക്ലാസ്സ് മാത്രമാണ്. അതുകൊണ്ടാണ് അങ്ങേക്ക് മലയാളത്തിൽ കത്തെഴുതുന്നത്. പ്രീ ഡിഗ്രി 1st ഗ്രൂപ്പ്‌ ആയിരുന്നു തോറ്റു, അതിനുശേഷം ഇലക്ട്രോണിക്സ്‌ ഡിപ്ലോമ ചെയ്തു, വിജയിച്ചില്ല. അതിനു ശേഷം കല കുറച്ചു കൈയ്യിൽ ഉള്ളതുകൊണ്ട് കമ്പ്യൂട്ടറിൽ കല പഠിച്ചു. ഇപ്പോൾ 9 വർഷമായി മുംബൈയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ VisualEffect Supervisor ആണ് ഹിന്ദി ഫിലിം സീരിയൽ ഇവയിൽ visual effects ചെയ്യുന്നു. 2012 ൽ Best Visual Effects നുള്ള Indian Television Academy Award ലഭിച്ചിട്ടുണ്ട്.  

                    പുറമേ നിന്ന് നോക്കിയാൽ എൻറെ ജോലിയും ആത്മീയതയും രണ്ടാണെന്ന് തോന്നുമെങ്കിലും, ഇതാണ് എന്നെ കൂടുതൽ ആത്മീയതയിലേക്ക് നയിച്ചത്. മായ-Concept മറ്റുള്ള ആരെക്കാളും എനിക്ക് മനസ്സിലാകും. Space Time Continuum മറ്റ് ആരെക്കാളും എനിക്ക് ഭാവന ചെയ്യാൻ ആകും. 3d Software ൽ അത് എല്ലാം നിഷ്പ്രയാസം ആണ്. ഇവിടെ ഞാൻ തന്നെയാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്നത്.

                വായനയാണ് എൻറെ ജീവശ്വാസം മാസം മിനിമം 1000 രൂപയെങ്കിലും പുസ്തകങ്ങൾക്ക് ചിലവഴിക്കാറുണ്ട്. എൻറെ ഏറ്റവും വലിയ നിർഭാഗ്യമെന്നും ഭാഗ്യമെന്നും പറയാവുന്നത്, എനിക്ക് അധികം കൂട്ടുകാർ(ആത്മ മിത്രങ്ങൾ) ഇല്ല എന്നതാണ്. അതുകൊണ്ട് എന്റെ ജീവിതത്തിലെ അധിക സമയവും ജോലിക്കും, വായനക്കും, ആത്മീയ പഠനത്തിനും വേണ്ടി ചിലവഴിക്കുന്നു.      

                    ഇപ്പോൾ വായിക്കുന്നത് അങ്ങയുടെ ഗുരുവായ കെ പി സി അനുജൻ ഭട്ടതിരിപ്പാടിന്റെ സനാതന സംസ്കൃതിയാണ്. അതിലേക്ക് എന്നെ എത്തിച്ചത് അങ്ങയുടെ youtube channel ലെ അദ്ദേഹത്തിൻറെ പ്രഭാഷണം ആണ്. അങ്ങിലേക്ക് എന്നെ നയിച്ചത്  ഗുരു ശ്രീ എൽ ഗിരിഷ് കുമാറിൻറെ ഒരു പ്രഭാഷണമാണ്.അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ആർത്തിയോടെ youtube ൽ തിരഞ്ഞുപിടിച്ച് കാണുമ്പോൾ ആണ് അദ്ദേഹം ഒരു അതിരുദ്ര മഹായജ്ഞത്തിൽ നടത്തിയ പ്രഭാഷണത്തിൽ അങ്ങയുടെ പ്രഭാഷണം കാണാൻ ഇടയായത്. ഞാൻ ഈ പറയുന്നത് അങ്ങ് വിശ്വസിക്കണം, അതിൽ അങ്ങയുടെ കണ്ണുകളിൽ കണ്ട ആ തേജസ്സാണ് എന്നെ അങ്ങിലേക്ക് എത്തിച്ചത്. പിന്നീട് മനസ്സിലായി ഗുരു  ശ്രീ ഡോ. എൻ ഗോപാലകൃഷ്ണൻ  സംഘടിപ്പിച്ച ശാസ്ത്ര 2002 ലെ പ്രഭാഷണങ്ങൾക്ക് ഇടയിൽ അങ്ങയുടെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട് അത് അന്ന് CD യിൽ കേട്ടതായത് കൊണ്ട്.എനിക്ക് അങ്ങയെ മനസ്സിലായില്ല. പക്ഷെ അന്നത്തെ പ്രഭാഷണങ്ങളിൽ ഞാൻ ആകൃഷ്ടനായത്‌ ഗുരു ശ്രീ ഡോ പി രാമന്റെ യും ഗുരു ശ്രീ എൽ ഗിരീഷ് കുമാറിൻറെയും പ്രഭാഷണങ്ങൾ ആണ്.  അത് അക്ഷരാർത്ഥത്തിൽ എന്നെ (എന്റെ ആത്മാവിനെ) ശുദ്ധീകരിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഗുരു ഡോ പി രാമന്റെ സമാധിയുടെയും, ഋതംഭരാ ബുദ്ധിയുടെയും എല്ലാം പ്രഭാഷണങ്ങളും ഗുരു ശ്രീ എൽ ഗിരീഷ് കുമാറിൻറെ ഭാരതീയ തന്ത്ര ശാസ്ത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും.

പക്ഷെ,  അവരോടൊന്നും തോന്നാത്ത ഒരു Obsession എനിക്ക് അങ്ങയോടു തോന്നി. ഒരു പക്ഷെ അങ്ങയുടെ ഇപ്പോഴത്തെ കർമ്മമണ്ഡലം ആയിരിക്കും എന്നിലേക്കു ആകർഷിച്ചത്  - അധ്യാപനം. അതിലും വലിയ ധർമ്മവും കർമ്മവും ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  ഒരാളെ കഷ്ടപ്പാടിൽ നിന്ന് കര കയറ്റാനും കഷ്ടപ്പാടിലേക്ക് തള്ളിയിടാനും അതിനു കഴിയും.  അങ്ങയെപ്പോലെ ഒരു അധ്യാപകന്റെ വിദ്യാർഥി ആയിരിക്കാനുള്ള ഒരു കൊതി  അടക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ സാഹസത്തിന് മുതിർന്നത്, അങ്ങയുടെ വിലപ്പെട്ട സമയം അപഹരിച്ചതിനോട്  എന്നോട് സദയം പൊറുക്കുക. മറ്റുള്ള ഗുരുക്കന്മാർ എല്ലാം എനിക്ക് ദേവസമാനരാണ് (അപ്രാപ്യർ). പക്ഷെ ഇപ്പോൾ അങ്ങ് എനിക്ക് മനുഷ്യനായ ഗുരുവാണ് (പ്രാപ്യൻ). ദയവായി എന്റെ സംശയങ്ങൾക്കുള്ള അറിവ് പകർന്നു തരേണമേ എന്നഭ്യർത്ഥിച്ചു കൊണ്ട് അങ്ങയെ സാഷ്ടാംഗം പ്രണമിക്കുന്നു.

അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാൻജന ശലാഖയാ
ചക്ഷുരുൻമീലിതം യെന: തസ്മൈ ശ്രീ ഗുരവേ നമ : 
                                             
                                           ദീപക് പി ജി

---------------------   150227 ----

ഓം ശ്രീ ഗുരവേ നമ :

ഈ അടുത്ത കാലത്താണ് എനിക്ക് അങ്ങയെക്കുറിച്ച് അറിയാൻ കഴിഞ്ഞത് അതും youtube വഴി. എന്റെ identity മറച്ചുവക്കുന്നതിൽ എന്നോട് പൊറുക്കണം, അങ്ങയെപ്പോലെ എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ട്. പക്ഷെ ആർക്കും ഈ ശിഷ്യനെ  അറിയില്ല അതുകൊണ്ടാണ് ഞാൻ തത്കാലത്തേക്ക് ഈ പേര് സ്വീകരിച്ചത്. എന്നെപ്പോലെ മനുഷ്യൻറെ വെറും ബിംബങ്ങായ ലക്ഷങ്ങളെ തന്ത്രിയായ അങ്ങ് knowledge അയ തന്ത്രം കൊണ്ട് വിഗ്രഹങ്ങളാക്കിയിട്ടുണ്ട് എന്നറിയിക്കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നെപ്പോലെ എത്രയോ പേർ ഉണ്ടാകാം എന്നത്കൊണ്ട് എന്റെ അസ്ഥിത്വം അപ്രസക്തമാണ്. 

 മറ്റുള്ളവരിൽ നിന്ന് അങ്ങേക്ക് ഞാൻ കണ്ട വ്യത്യസ്തതയാണ് ഈ എഴുത്ത് എഴുതാൻ പ്രേരിപ്പിച്ചത്.
1 A  vision which is most inspiring and producing തേജസ്സുറ്റ  Indian youth.
2 A  perfect blend of  Indian Puranic, Spiritual,Cultural & Modern Aspect
3 Your Reach. 

പിന്നെ എന്നെ സംബന്ധിച്ച് അങ്ങയുടെ spirituality തന്നെയാണ് ആകർഷിച്ചത് . ഞാൻ കൊതിച്ചു പോയിട്ടുണ്ട് എൻറെ ചെറുപ്പത്തിൽ അങ്ങയെപ്പോലെ ഒരാൾ അധ്യാപകനായി ഉണ്ടായിരുന്നെങ്കിൽ എന്റെ വിധി തന്നെ മാറിപ്പോയേനെ എന്ന് . ഞാൻ കൊതിച്ച അധ്യാപനത്തിന്റെ  രീതി എൻറെ വരും തലമുറക്ക് ലഭിക്കുന്നത് കണ്ടു ഞാൻ അതിയായി സന്തോഷിക്കുന്നു. 

           എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് യൂറോപ്യൻ ശാസ്ത്രജ്ഞൻ മാരെ നാം വേറൊരു രീതിയിൽ കാണുന്നത്, അതായത് ഭാരതത്തിൽ മുൻപേ കണ്ടുപിടിച്ച ശാസ്ത്രങ്ങൾ യൂറോപ്യൻ ശാസ്ത്രജ്ഞൻമാർ re-discover ചെയ്തപ്പോൾ അവർ വേറെ നാം വേറെ എന്ന് കാണുന്നത് ? നമ്മുടെ മഹാ ഋഷിമാർക്ക് എന്തേ യൂറോപ്പിൽ പോയി ജന്മമെടുക്കാൻ കഴിയില്ലേ? ഭാരതീയ തത്വശാസ്ത്രങ്ങൾ പുനർജന്മങ്ങളിൽ ആണല്ലോ പൂർണ്ണമായും ഊന്നി നില്ക്കുന്നത്. അപ്പോൾ നമ്മുടെ മഹാഋഷിമാർ തന്നെയാണ്  Einstein ആയും Isaac Newton ആയും മുഹമ്മദ്‌ നബിയായും യേശു ദേവനായും ഒക്കെ ജന്മെടുത്തത് എന്നറിയുമ്പോൾ വധൈവ കുടുംബകം എന്നാ ഭാരതീയ ദർശനത്തിനു ശക്തമായ ഊന്നൽ കിട്ടില്ലേ? ഇതറിഞ്ഞിട്ടും എന്തുകൊണ്ടാണ് അങ്ങയേ പ്പോലുള്ള എൻറെ ഗുരുനാഥന്മാർ ഇതിനെക്കുറിച്ച് മൌനം പാലിക്കുന്നത്? 

No comments:

Post a Comment